ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ പശ്ചിമ യു.പിയില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. മോചന ദ്രവ്യം ആവശ്യപ്പെട്ട് നജീബിന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചയാളാണ് പിടിയിലായത്. അതേസമയം ഇയാള്‍ക്ക് നജീബിനെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
നജീബ് കസ്റ്റഡിയില്‍ ഉണ്ടെന്നും 20 ലക്ഷം രൂപ നല്‍കിയാല്‍ മോചിപ്പിക്കാമെന്നും പറഞ്ഞാണ് ഇയാള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തത്. 2016 ~ഒക്‌ടോബര്‍ 15 മുതലാണ് നജീബിനെ കാണാതായത്. സംഭവത്തില്‍ മാസങ്ങളായി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിവരികയാണെങ്കിലും ഇതുവരേയും ഒരു തുമ്പും പൊലീസിന് ലഭിച്ചിരുന്നില്ല.