X

ആണുങ്ങളും വേദന അനുഭവിക്കുന്നുണ്ട്; എന്റെ അടുത്ത് സദാചാരം പഠിപ്പിക്കാന്‍ വരേണ്ടെന്ന് അലന്‍സിയര്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ സമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഉറച്ച് സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ നടന്‍ അലന്‍സിയര്‍ ലോപ്പസ്. തന്നെ സദാചാരം പഠിപ്പിക്കാന്‍ വരേണ്ടെന്ന് അലന്‍സിയര്‍ വ്യക്തമാക്കി. മലയാള സിനിമയിലെ ഏക പീഡകന്‍, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവന്‍ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവര്‍ പലരുമുണ്ട്. അത്രയും എന്നെ പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ മുന്നറിയിപ്പു നല്‍കി.

വേദിയില്‍നിന്ന് മുഖ്യമന്ത്രി നേരത്തേ പോയതിലുള്ള പ്രതിഷേധമാണോയെന്ന ചോദ്യത്തിന്, അല്ലെന്ന് അലന്‍സിയര്‍ മറുപടി നല്‍കി. സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂവെന്നും ഇല്ലാത്ത ആരോപണങ്ങളില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ കുടുങ്ങില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയറുടെ പരാമര്‍ശം. ആണ്‍കരുത്തുള്ള പ്രതിമ കിട്ടുമ്പോള്‍ അഭിനയം നിര്‍ത്തുമെന്നു പറഞ്ഞ അദ്ദേഹം, സ്‌പെഷല്‍ ജൂറി അവാര്‍ഡിനെയും വിമര്‍ശിച്ചിരുന്നു. ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന്, ഇന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

 

webdesk13: