X
    Categories: MoreNews

മീമോജി സ്റ്റിക്കര്‍ ഇനി വാട്‌സ്ആപ്പ് വെബ്ബിലും

ഐഓഎസ് പതിപ്പിന് പിന്നാലെ മീമോജി സ്റ്റിക്കറുകള്‍ അയക്കാനുള്ള സൗകര്യം വാട്‌സാപ്പ് വെബ്ബിലേക്കും ലഭ്യമാക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്. ഇതുവരെ വാട്‌സാപ്പിന്റെ ഐഓഎസ് ആപ്ലിക്കേഷനില്‍ മാത്രമാണ് മീമോജി സ്റ്റിക്കറുകള്‍ അയക്കാനുള്ള സൗകര്യമുണ്ടായിരുന്നത്. വാട്‌സാപ്പിന്റെ വെബ്ബ് പതിപ്പില്‍ ഈ സൗകര്യം ഉണ്ടായിരുന്നില്ല. വാട്‌സാപ്പ് വെബ്ബിന്റെ പുതിയ അപ്‌ഡേറ്റിലാണ് മീമോജി അയക്കാനുള്ള സൗകര്യമുള്ളത്.

സ്‌ക്രീനിന് താഴെയുള്ള അറ്റാച്ച്‌മെന്റ് ഓപ്ഷന് സമീപത്തായുള്ള ഇമോടികോണ്‍ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഉപയോക്താക്കള്‍ക്ക് മീമോജികള്‍ ലഭിക്കും. അതിന് ശേഷം സ്റ്റിക്കേഴ്‌സ് എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. ഉപയോക്താക്കളുടെ ഐമെസേജ് ആപ്പിലെ മിമോജികള്‍ മാത്രമേ വാട്‌സാപ്പ് ഐഓഎസ് ആപ്പിലും വാട്‌സാപ്പ് വെബ്ബിലും മീമോജി സ്റ്റിക്കറുകള്‍ ലഭിക്കുകയുള്ളൂ.

Test User: