X

ഓര്‍മ്മകളുടെ വിസ്മയച്ചെപ്പായി ഇസ്ര ഹബീബ്

 

കോഴിക്കോട്: ഏഴ്്് വയസ്സെ പ്രായമുള്ളു, പക്ഷേ മന:പാഠങ്ങളുടെ കാര്യത്തില്‍ വിസ്മയങ്ങളുടെ രാജകുമാരിയാണ് കല്ലായിലെ ഹബീബിന്റെയും പ്രസീനയുടെ മകള്‍ ഇസ്ര. ലോക രാജ്യങ്ങള്‍, അവയുടെ തലസ്ഥാനങ്ങള്‍, ലോകാത്ഭുതങ്ങള്‍, ഇന്ത്യന്‍ പ്രസിഡന്റുമാര്‍,പ്രധാനമന്ത്രിമാര്‍,ഗ്രഹങ്ങള്‍,നോബല്‍ സമ്മാന ജേതാക്കള്‍,വന്‍കരകള്‍,ലോക പ്രശസ്ത ശാസ്ത്രജ്ഞന്മാരെയും അവരുടെ കണ്ടുപിടുത്തങ്ങള്‍ എന്നിങ്ങനെ എന്തും ചോദിച്ചോളൂ. ഇസ്രക്ക് നിഷ്പ്രയാസം മറുപടി തരാനാകും. ലോകത്തെ പ്രധാന സംഭവങ്ങളൊക്കെ ഒട്ടും ആലോചിക്കാതെ ഈ കൊച്ചുമിടുക്കി പറഞ്ഞു തരും. ജനിച്ചപ്പോള്‍ തന്നെ എല്ലാ കാര്യത്തിലും ഫാസ്റ്റാണ്്് ഇസ്ര, അഞ്ചാമാസത്തില്‍ ഇരിക്കുകയും ഒമ്പതാം മാസത്തില്‍ തന്നെ നടക്കുകയും ചെയ്തു.
വളരെ അപ്രതീക്ഷിതമായാണ് ഹബീബ് ഇസ്രയുടെ കഴിവ്്് മനസ്സിലാക്കിയത്്.ഡല്‍ഹിയില്‍ ബന്ധു വീട്ടില്‍ പോവുന്ന സമയത്താണ് ഹബീബ് ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹി ആണെന്നും മറ്റുചില കാര്യങ്ങളും പറഞ്ഞു കൊടുത്തത്്.രണ്ടു ദിവസത്തിനു ശേഷം ഇസ്ര അത്്് ആവര്‍ത്തിച്ചു.അന്ന്്് ഇസ്രയ്ക്ക്്് മൂന്നര വയസ്സ്്.ഇന്ത്യ എന്താണെന്നോ പ്രസിഡന്റ്്് ആരാണെന്നോ അറിയാത്ത പ്രായം.പിന്നീട് അങ്ങോട്ട്്് ഹബീബ് മകളുടെ കഴിവ് പരീക്ഷിക്കാന്‍ ഓരോ കാര്യങ്ങളും പറഞ്ഞുകൊടുത്തു.ഇസ്ര അതൊക്കെ മനപ്പാഠമാക്കി.നാവിന്് വഴങ്ങാത്ത പല പേരുകളും സ്ഥലങ്ങളും അവളുടെതായ ശൈലിയില്‍ പറയും.’ഫോട്ടോകോപ്പി മെമ്മറി’ എന്നാണ്്് ഇസ്രയുടെ കഴിവിനെ ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്്.
കായികമേഖലയോട്്്്് പ്രത്യേക താല്‍പര്യമുള്ള ഇസ്ര സച്ചിന്റെ കടുത്ത ആരാധികയാണ്. ഫുട്‌ബോളില്‍ ബ്രസീലാണ്്് ഇഷ്ട്ട ടീം.ടിവി ചാനലുകളില്‍ തിളങ്ങിയ ഇസ്രയെ തേടി നിരവധി പേരാണ് എത്തുന്നത്്.സ്‌കൂള്‍ ലാബുകളും ചില്‍ഡ്രന്‍സ്്് പാര്‍ക്കും ഉദ്്ഘാടനം ചെയ്യുന്ന താരപ്രതിഭയായി മാറി ഇസ്ര. പല സ്‌കൂളുകളിലും അതിഥിയായെത്തുന്ന ഈ മിടുക്കി സ്‌കൂളിലെ മറ്റു കുട്ടികള്‍ക്കൊരു പ്രചോദനമാണ്്്.കഴിവിനുള്ള അംഗീകാരമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇസ്രയെ അനുമോദിച്ചിട്ടുണ്ട്്്.കലക്ടറാവണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം.പുതിയ അദ്ധ്യായന വര്‍ഷത്തില്‍ മൈന്‍ഡ്്് സ്‌കേപ്പ്്് വേള്‍ഡ്്് സ്‌കൂളില്‍ മൂന്നാം ക്ലാസ്സിലേക്ക്്് കടക്കുകയാണ്്് ഇസ്ര.സഹോദരന്‍ അഹമ്മദ് സേബ്്് കുണ്ടുങ്ങല്‍ ഗവ.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ്്് വിദ്യാര്‍ത്ഥിയാണ്.

chandrika: