X

പ്രതിഷേധം നിരീക്ഷിച്ചു കൊണ്ടിരുന്ന യു.കെ പൊലീസിനൊപ്പം ആന്റിസെമിറ്റിക് സംഘടനാ അംഗങ്ങളും; യു.കെയിൽ ഫലസ്തീനി അനുകൂല പ്രതിഷേധം

യുകെയില്‍ ഗസ അനുകൂലികളുടെ പ്രതിഷേധം നിരീക്ഷിച്ചു കൊണ്ടിരുന്ന പൊലീസ് കണ്‍ട്രോള്‍ റൂമില്‍ യു.കെ ആന്റിസെമെറ്റിക് സംഘടനയായ കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് അംഗങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താമാധ്യമമായ മിഡില്‍ ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പൊലീസ് കണ്‍ട്രോള്‍ റൂമിലെ സി.എസ്.ടി അംഗങ്ങളുടെ സാന്നിധ്യം പൊലീസില്‍ ഉണ്ടാവുന്ന രാഷ്ട്രീയ സ്വാധീനങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ശനിയാഴ്ച മറ്റൊരു പ്രതിഷേധ റാലി കൂടി നടക്കാന്‍ പോകുന്നതിനു മുമ്പായിട്ടാണ് യു.കെ പൊലീസിനൊപ്പം ആന്റിസെമിറ്റിക് സംഘടനാ അംഗങ്ങളുടെ സാനിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ഗ്ലോബല്‍ ഡേ ഓഫ് ആക്ഷന്‍ ഫോര്‍ ഗസ’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.

കൂടാതെ യു.കെ ഗവണ്‍മെന്റിലും പൊലീസിലുമുള്ള ആന്റിസെമിറ്റിക് സംഘടനാ അംഗങ്ങളുടെ ബന്ധം നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളും റാലികളും വിലക്കണമെന്ന് യു.കെ മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം റാലികളും പ്രതിഷേധ പരിപാടികളും യുകെയില്‍ ഉള്ള ജൂതരുടെ അവകാശങ്ങളെയും സമാധാനത്തെയും നശിപ്പിക്കുകയാണെന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞത്.

കൂടാതെ ഇതിനുമുമ്പ് ഉണ്ടായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആളുകളെ തീവ്രവാദബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ സി.എസ്.ടി സ്വാഗതം ചെയ്യുകയാണ് ചെയ്തത്.
മെട്രോപൊളിറ്റന്‍ പൊലീസ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് 400 ആളുകളെയാണ് ഇതുവരെ ഗസ അനുകൂല പ്രതിഷേധത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്. കൂടാതെ 30ല്‍ അധികം തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം നടത്തിയതായും അവര്‍ പറയുന്നു.

കൂടാതെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഉണ്ടായിരുന്ന സി.എസ്ടി. ഉദ്യോഗസ്ഥരെ കുറിച്ചുള്ള ചോദ്യത്തിന് ഒരുപാട് ആളുകളെയും കമ്മ്യൂണിറ്റി നേതാക്കളെയും തങ്ങള്‍ അവിടേക്ക് വിളിച്ചിരുന്നുവെന്നാണ് പോലീസ് വക്താവ് അറിയിച്ചത്.മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളുകളെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് തങ്ങള്‍ അങ്ങനെ പ്രത്യേകം ഗ്രൂപ്പുകളിലേക്കോ പേരുകളിലേക്കോ പോകുന്നിലെന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാല്‍ യുകെയില്‍ നടക്കുന്ന പ്രതിഷേധ റാലികളെല്ലാം സമാധാനപരമാണെന്ന് സംഘാടകര്‍ പറഞ്ഞു.തങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ് ഈ പ്രതിഷേധങ്ങള്‍ നടക്കുന്നതെന്ന് യു.കെയിലെ ജൂത സംഘടനകള്‍ ആരോപിച്ചു.

 

webdesk13: