വാഷിങ്ടണ്‍: പ്രഥമ വനിത മെലാനിയ ട്രംപ് വീട്ടിലേക്കു മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നതായി യുഎസ് മാധ്യമങ്ങള്‍. എന്നാല്‍ ജോ ബൈഡന്റെ തിരഞ്ഞെടുപ്പു വിജയം അംഗീകരിക്കില്ലെന്നും വൈറ്റ് ഹൗസ് ഒഴിയില്ല എന്നുമാണ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.
പരസ്യമായി ട്രംപിന്റെ നിലപാടിനെ തള്ളിപ്പറയാന്‍ മുതിര്‍ന്നില്ലെങ്കിലും വൈറ്റ് ഹൗസില്‍ നിന്ന് മാനസികമായി പടിയിറങ്ങാന്‍ അവര്‍ തയാറായി എന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഫിസ് ക്രമീകരണം, യാത്രാബത്ത തുടങ്ങിയ ഇനത്തില്‍ മുന്‍പ്രസിഡന്റിന് ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും പ്രഥമ വനിതയെന്ന നിലയില്‍ കാര്യമായ ആനുകൂല്യങ്ങള്‍ അനുവദിക്കാറില്ല.
ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിനു പിന്നാലെ അദ്ദേഹത്തില്‍നിന്ന് വിവാഹമോചനം നേടണമെന്ന ആലോചനയിലാണ് മെലനിയ എന്ന് നേരത്തെ ബ്രിട്ടിഷ് ടാബ്ലോയിഡായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2005ലാണ് മുന്‍ സ്ലൊവേനിയന്‍ മോഡലായ മെലനിയ ബിസിനസ്സുകാരനായ ഡോണള്‍ഡ് ട്രംപിനെ വിവാഹം ചെയ്ത്.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ട്രംപിനൊപ്പം മെലാനിയ സജീവമായിരുന്നു.