X

മെഹ്‌സൂസ് നറുക്കെടുപ്പില്‍ 22 കോടി രൂപയുടെ മൂല്യമുള്ള 10 ദശലക്ഷം ദിര്‍ഹം കൈപ്പറ്റി ഫിലിപ്പീന്‍ വനിത

അബൂദാബിയിലെ മെഹ്‌സൂസ് നറുക്കെടുപ്പില്‍ ഒറ്റരാത്രി കൊണ്ട് 22 കോടി രൂപയുടെ മൂല്യമുള്ള 10 ദശലക്ഷം ദിര്‍ഹം കൈപ്പറ്റി ഫിലിപ്പീന്‍ വനിത. സെയില്‍സ് പ്രൊമോട്ടറായ അര്‍ലിന്‍ (40) ആണ് ഈ ഭാഗ്യവതി. 30 വര്‍ഷമായി ഇവിടെ താമസിക്കുന്നു. അര്‍ലിന്റെ ഭര്‍ത്താവാണ് 9, 10,13,28,29 എന്നീ നമ്പറുകള്‍ തെരഞ്ഞെടുത്തത്. അബൂദാബിയില്‍ മെഹ് സൂസ് ലോട്ടറി ആരംഭിച്ചശേഷം ഇത് 13 ാംതവണയാണ് ഫിലിപ്പീന്‍സുകാര്‍ ഭാഗ്യം കൊയ്യുന്നത്. കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു ഫിലിപ്പീന്‍കാരി നേടിയത് 15 മില്യന്‍ ദിര്‍ഹമായിരുന്നു.
കുപ്പിവെള്ള ംവാങ്ങാന്‍പോലും കാശില്ലാതെ വിഷമിക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയതെന്ന് അര്‍ലിന്‍ പറഞ്ഞു.

Chandrika Web: