X

നെഹ്രു മ്യൂസിയം ഇനി പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം; പേര് മാറ്റി കേന്ദ്രസർക്കാർ,അൽപ്പത്തരമെന്ന് കോൺഗ്രസ്

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച മ്യൂസിയത്തിന്റേയും ലൈബ്രറിയുടേയും പേരില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കി കേന്ദ്ര സർക്കാർ.നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി ഇനി പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നാണ് അറിയപ്പെടുക.സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍.എം.എം.എല്‍. സൊസൈറ്റിയുടെ യോഗത്തിലാണ് പേരുമാറ്റത്തിനുള്ള തീരുമാനമെടുത്തത്..പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സൊസൈറ്റിയുടെ ചെയർമാൻ.കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, ജി. കിഷന്‍ റെഡ്ഡി, അനുരാഗ് താക്കൂര്‍ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങൾ.

തീരുമാനത്തിനെതിരെ വിർശനവുമായി കോൺഗസ് രംഗത്തെത്തി. ‘അല്‍പ്പത്തരവും പ്രതികാരവും, നിങ്ങളുടെ പേര് മോദി’യെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു.

webdesk15: