എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് കൈമാറിയ സമന്‍സ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെഹ്ബൂബ മുഫ്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഇ ഡിയോട് നിലപാട് ആരാഞ്ഞ ചീഫ് ജസ്റ്റിസ് ഡി എന്‍ പാട്ടീല്‍ അധ്യക്ഷനായ ബെഞ്ച് അടുത്ത മാസം പതിനാറാം തീയതി ഹര്‍ജി പരിഗണിക്കാനായി മാറ്റി.
കള്ളപ്പണ ഇടപാട് കേസില്‍ അടുത്ത തിങ്കളാഴ്ച ഡല്‍ഹിയിലെ ഇ ഡി ആസ്ഥാനത്ത് എത്താന്‍ നിര്‍ദേശിച്ചാണ് മെഹ്ബൂബ മുഫ്തിക്ക് സമന്‍സ് കൈമാറിയിരുന്നത്.