X

കാശ്മീര്‍ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്ക് നല്‍കാനാവില്ല; ബി.ജെ.പി യെ നിരാകരിച്ച് മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി: കാശ്മീരിലെ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പി ആവശ്യപ്പെട്ടെന്ന് സൂചന. കാശ്മീരിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി വേണമെന്നാണ് ആവശ്യം. എന്നാല്‍ ആവശ്യം മുഖ്യമന്ത്രി മെഹബൂബ മുഫ്തി നിരാകരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

മുഫ്തിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ അവരുമായി ബി.ജെ.പി നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ആറുമാസം കൂടുമ്പോള്‍ സഖ്യകക്ഷികള്‍ മുഖ്യമന്ത്രി സ്ഥാനം മാറിമാറി ഉപയോഗിക്കാമെന്നായിരുന്നു ഉയര്‍ന്ന ആശയം. എന്നാല്‍ ഇതിനോട് മുഫ്തിക്ക് യോജിപ്പില്ല. കാശ്മീരില്‍ ഇവര്‍ക്കെതിരെയുള്ള വികാരത്തെ മറികടക്കാനുള്ള തയ്യാറെടുപ്പാണ് ഇതിലൂടെ ബി.ജെ.പി മുന്നോട്ട് വെച്ചത്. എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ബി.ജെ.പി എം.പി ജിതേന്ദര്‍ സിങ് അറിയിച്ചു.

ബി.ജെ.പി-പി.ഡി.പി സഖ്യകക്ഷികളാണ് കാശ്മീരില്‍ ഭരിക്കുന്നത്. ഇവിടെ ആക്രണം ഇപ്പോഴും തുടരുകയാണ്. ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടും ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകവും മുഫ്തിക്കുള്ള ജനപിന്തുണ കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനം മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

chandrika: