X

‘മുസ്‌ലിംകള്‍ തലയില്‍ തൊപ്പി വെക്കുന്നത് എന്തിനാണ്’; മകളുടെ ചോദ്യത്തിന് അമ്മയുടെ മറുപടി പങ്കുവെച്ച് മേഘ്‌ന

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ തലയില്‍ തൊപ്പി വെക്കുന്നത് എന്തിന് എന്നതു സംബന്ധിച്ച് ഉത്തരേന്ത്യന്‍ യുവതി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മേഘ്്‌ന അത്‌വാനിയാണ് തൊപ്പിയുടെ രഹസ്യം വ്യക്തമാക്കി കുറിപ്പെഴുതിയത്. മുസ് ലിംകള്‍ തൊപ്പി വെക്കുന്ന എല്ലാവരെയും ബഹുമാനിക്കാന്‍ വേണ്ടിയാണെന്ന് യുവതി പറയുന്നു. ജൂലൈ ഏഴിന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്ത ഈ കുറിപ്പ് ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ദേശീയമാധ്യമങ്ങളും പ്രാദേശിക പത്രങ്ങളുമെല്ലാം വാര്‍ത്തക്കൊപ്പം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഈ കുറിപ്പ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ഹൃദയസ്പര്‍ശിയായ രീതിയാണ് യുവതി സംഭവത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഊബര്‍ ടാക്‌സിയില്‍ യാത്ര ചെയ്യുമ്പോള്‍ തനിക്കൊപ്പം ഒരു സ്ത്രീയും കുഞ്ഞും പിന്‍സീറ്റിലും തൊപ്പി ധരിച്ച മുസ്‌ലിം യുവാവ് മുന്‍സീറ്റിലും ഇരുന്നതായി യുവതി പറയുന്നു.

യുവാവിന്റെ തൊപ്പി കണ്ടപ്പോള്‍ കുട്ടിക്ക് അമ്മയോട് സംശയം ചോദിച്ചു. എന്തിനാണ് ആ യുവാവ് തൊപ്പി ധരിച്ചിരിക്കുന്നതെന്ന്. താന്‍ അമ്പലത്തില്‍ പോകുമ്പോഴും മുതിര്‍ന്നവരെ കാണുമ്പോഴും ദുപ്പട്ട ധരിക്കുന്നതു ബഹുമാനസൂചകമായാണെന്നും അതുപോലെ യുവാവിന്റെ മാതാപിതാക്കള്‍പഠിപ്പിച്ചിരിക്കുന്നത് എല്ലാവരെയും ബഹുമാനിക്കാനാണെന്നും അമ്മ കുട്ടിയെ ബോധ്യപ്പെടുത്തുന്നു. ഇത്തരത്തിലാണ് സാധാരണക്കാരന്‍ അയാളുടെ ചുറ്റുമുള്ളവരെക്കുറിച്ച് ചിന്തിക്കുന്നതെങ്കില്‍ അത് നല്ലതാണ്. ഇതാണ് അവര്‍ തലമുറകളെ പഠിപ്പിക്കുന്നതെങ്കില്‍ രാഷ്ട്രീയക്കാര്‍ നമ്മെ വിഘടിപ്പിച്ച് പരാജയപ്പെടുത്തുകയാണെന്നും യാഥാസ്ഥിതിക കഴുതകള്‍ തോല്‍പ്പിക്കുന്നത് രാജ്യത്തിന്റെ ബഹുസ്വരതയാണെന്നും പറഞ്ഞാണ് യുവതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

മേഘ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റി മലയാള രൂപം:

‘മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഊബറില്‍ ഡല്‍ഹിയിലൂടെ പോവുകയായിരുന്നു. ഊബറില്‍ ആദ്യം കയറിയത് ഞാന്‍ ആയിരുന്നു. തൊട്ടു പിന്നാലെ ഒരു യുവതിയും അവരുടെ മകളും കയറി. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു മുസ്‌ലീം യുവാവ് കാറിന്റെ മുന്‍ സീറ്റില്‍ കയറി. അയാള്‍ പരമ്പരാഗത മുസ്‌ലിം തൊപ്പി ധരിച്ചിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ കുട്ടിക്ക് ഒരു സംശയം. ആ കൊച്ചു പെണ്‍കുട്ടി അവളുടെ അമ്മയോട് ചോദിച്ചു: അദ്ദേഹം എന്തിനാണ് ഈ വൈകുന്നേരം തൊപ്പി ധരിച്ചിരിക്കുന്നത്. പുറത്ത് വെയിലൊന്നുമില്ലല്ലോ?
ഊബറില്‍ റേഡിയോ ഓണ്‍ ആയിരുന്നു. ആ യുവാവ് ഡ്രൈവറുമായി സംസാരിക്കുകയായിരുന്നു. ഞാന്‍ ഫോണില്‍ ഫേസ്ബുക്ക് നോക്കുകയായിരുന്നു. ഈ ചോദ്യം കേട്ടയുടനെ ഡ്രൈവര്‍ സംസാരം നിര്‍ത്തി റേഡിയോയുടെ ശബ്ദം കുറച്ചുവെച്ചു. ഞാന്‍ ഫോണില്‍ നിന്ന് കണ്ണുകളെടുത്തു.
ചോദ്യം കേട്ട് അമ്മ കുട്ടിയോട് പറഞ്ഞു: ഞാന്‍ അമ്പലത്തില്‍ പോകുമ്പോഴും മുതിര്‍ന്നവരോട് സംസാരിക്കുമ്പോഴും ദുപ്പട്ട കൊണ്ട് തല മറക്കുന്നത് നീ കണ്ടിട്ടില്ലേ? അതിഥികള്‍ വീട്ടില്‍ വരുമ്പോഴും ഞാന്‍ അത്തരത്തില്‍ തല മറക്കാറില്ലേ? ബഹുമാനസൂചകമായാണ് ഞാന്‍ അങ്ങനെ ചെയുന്നത്. ബഹുമാനത്തിന്റെ അടയാളമാണത്. എന്നാല്‍ സംശയം തീരാത്ത കുട്ടി വീണ്ടും ചോദ്യം ആവര്‍ത്തിച്ചു: അപ്പോള്‍ ആ വ്യക്തി ആരോടാണ് ഇപ്പോള്‍ ബഹുമാനം കാണിക്കുന്നത്? ഇവിടെ അമ്പലമോ മുതിര്‍ന്നവരോ ഇല്ലല്ലോ? അതിനും ആ അമ്മക്കു മറുപടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ പഠിപ്പിച്ചത് അങ്ങനെയാണ്. എല്ലാവരെയും ബഹുമാനിക്കണമെന്നാണ് അദ്ദേഹത്തെ അവര്‍ പഠിപ്പിച്ചത്. നമ്മള്‍ ബഹുമാനസൂചകമായി എല്ലാവരോടും നമസ്‌തേ പറയുന്നതു പോലെ.
തൊപ്പി ധരിച്ച ആ വ്യക്തി ഉള്‍പ്പെടെ ആരും അത്തരമൊരു ഉത്തരം പ്രതീക്ഷിച്ചിരുന്നില്ല. ആ ഉത്തരം എന്നെ ഏറെ നേരം ചിന്തിപ്പിച്ചു. കാറില്‍ നിന്നിറങ്ങുമ്പോഴൊക്കെ ആ ഉത്തരമായിരുന്നു മനസ്സില്‍. ഇത്തരത്തിലാണ് സാധാരണക്കാര്‍ അയാളുടെ ചുറ്റുമുള്ളവരെക്കുറിച്ച് ചിന്തിക്കുന്നതെങ്കില്‍, ഇതാണ് അവര്‍ തലമുറകളെ പഠിപ്പിക്കുന്നതെങ്കില്‍ ഒന്നുറപ്പാണ് രാഷ്ട്രീയക്കാര്‍ നമ്മളെ വിഘടിപ്പിച്ച് പരാജയപ്പെടുത്തുകയാണ്. ഈ യാഥാസ്ഥിതിക കഴുതകള്‍ പരാജയപ്പെടുത്തുന്നത് രാജ്യത്തിന്റെ ബഹുസ്വരതയാണ്. ‘

മേഘ്‌നയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

A few months back , i was traveling in Delhi through Uber Pool.
This one time , i was the first rider , then a young lady with her little daughter joined us and in the end , after about a kilometre , a Muslim guy sat in the front seat.
This guy was wearing their traditional white cap.
So this little girl got curious and asked her mother , “Why is this uncle wearing a cap in the evening? There is no sun outside!”
Till now , the radio was on , the Muslim guy was having a conversation with the Driver and i was busy scrolling through my news feed.
But this question made me take my eyes off the phone , the conversation between the Guy and the Driver stopped and the Driver lowered the volume of the music player.
I thought of explaining something to the kid , but , the mother was already ready with the answer.
She said , “Have you not seen me covering my head with a dupatta , whenever i visit the temple ? Or when some elder guests come to our house? Or when i have to touch the feet of your grandparents? It is sign of respect or to pay our regards my child.”

The girl wasn’t quite convinced. She came up with another question , ” But who is this bhaiya paying respect to? There is no temple here. He is not touching the feet of anyone. Neither is anyone so big in age sitting in this car. So , who is he trying to give his regards to?”

Surprisingly , the mother was ready for this too.
She very calmly replied, ” His parents have taught him to respect everyone he meets and to pay them his regards. Just like i teach you to say Namaste to guests.”

No one was expecting this reply.
Not even the Muslim guy himself.
I was the first one to take the cab so we reached at my destination first.
I got down , smiling , and thinking ,
If this is what the common man thinks about people around him..
If this is what people are actually teaching their children,
If this is how today’s generation wants their children to learn..
Then our politicians are failing at dividing us.
All the orthodox idiots are failing in disturbing the secular fabric of this nation.

All i can say is-
MERA BHARAT MAHAAN.

chandrika: