പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് മേഘാലയ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി
കോണ്‍റാഡ് സാങ്മയുടെ മണ്ഡലമായ ഗാരോ ഹില്‍സ് സൗത്ത് തുറയിലെ പി എ സാന്‍മ സ്റ്റേഡിയത്തില്‍ 24ന് നടത്താനിരുന്ന റാലിക്കാണ് സംസ്ഥാന കായിക വകുപ്പ് അനുമതി നിഷേധിച്ചത്. എന്നാല്‍ അനുമതി നിഷേധിച്ചതില്‍ പങ്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു.
അതേസമയം റാലിയുമായി മുന്നോട്ടു പോകുമെന്ന് ബിജെപി അറിയിച്ചു. നിലവില്‍ എന്‍ പി പി ആണ് മേഘാലയ ഭരിക്കുന്നത്. ഇവര്‍ക്ക് ബിജെപി പിന്തുണ ഉണ്ടെങ്കിലും വരുന്ന തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും മുഖാമുഖമാണ് ഏറ്റുമുട്ടുന്നത്.
ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഈ സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. പുതിയ വേദി കണ്ടെത്തി റാലി നടത്താനാണ് ബിജെപി നീക്കം.