മേഘാലയയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിയായ എന്‍.പി.പി- ബി.ജെ.പി സഖ്യത്തിന് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായി. കോണ്‍ഗ്രസ് ,തൃണമൂല്‍ കോണ്‍ഗ്രസ്, യു.ഡി.പി സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്ന പ്രതീക്ഷയുയര്‍ന്നു. രണ്ട് സീറ്റുള്ള എച്ച്.എസ്.പി.ഡി.പി എന്‍.പി.പിക്ക് പിന്തുണ പിന്‍വലിച്ചതാണ് പ്രശ്‌നമായത്. ബിജെ.പിക്ക് രണ്ട് സീറ്റാണുള്ളത്. 26 സീററ് എന്‍.പി.പിക്കും . മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ഗവര്‍ണറോട് അവകാശവാദം ഉന്നയിച്ചതിന് പിറകെയാണ് എച്ച്.എസ് പിഡിപി പിന്തുണ പിന്‍വലിച്ചത്. തങ്ങള്‍ക്ക് 31 പേരുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷസഖ്യം പറയുന്നത്. ബി.ജെ.പി തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുകയും കോണ്‍റാഡ് മോദിയുടെ റാലിക്ക് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.
ത്രിപുരയിലും നാഗാലാന്‍ഡിലും സഖ്യസര്‍ക്കാരുകള്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി.എന്നാല്‍ കാശിന് വേണ്ടിയുള്ള വിലപേശലാണ് കക്ഷികള്‍ നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.