രാജ്യസഭാംഗം പി. വി. അബ്ദുള്‍ വഹാബ് ദത്തെടുത്ത സാഗി പഞ്ചായത്തായ വാഴക്കാട് ഗ്രാമ പഞ്ചായത്ത് അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവര്‍ത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വാഴക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നാളെ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
2022 ഡിസംബര്‍ 3(ശനിയാഴ്ച) വാഴക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, രാവിലെ 9 മുതല്‍ 5 മണി വരെയാണ് തൊഴില്‍ മേള. പ്രമുഖ സ്ഥാപനങ്ങള്‍, ബാങ്കിങ്, ഐടി, എഞ്ചിനീയറിംഗ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കല്‍, മാനേജ്മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വ്യത്യസ്ത തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്.
18 വയസ്സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി തൊഴില്‍ മേളയില്‍ തികച്ചും സൗജന്യമായി ഡിസംബര്‍ 2 നകം താഴെ കൊടുത്ത വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
www.jobfair.plus/vazhakkad
കൂടുതല്‍ വിവരങ്ങള്‍ക്ക് :
7593852229/9847433786