കോഴിക്കോട്: മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെമില്ലത്ത് സെന്ററിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പോഷക സംഘടനാ ഭാരവാഹികളുടെ യോഗങ്ങള്‍ ഇന്നും നാളെയും കോഴിക്കോട് ലീഗ് ഹൗസില്‍ ചേരും. ഇന്ന് ഉച്ചക്ക് 3 മണിക്ക് ചേരുന്ന യോഗത്തില്‍ എസ്.ടി.യു, ദളിത് ലീഗ്, പ്രവാസി ലീഗ്, കര്‍ഷക സംഘം, ലോയേഴ്‌സ് ഫോറം എന്നീ സംഘടനകളുടെ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുമാണ് പങ്കെടുക്കേണ്ടത്. അനുബന്ധ സംഘടനകളുടെ ദേശീയ, സംസ്ഥാന ഭാരവാഹികളും ഇന്നത്തെ യോഗത്തിലെ ക്ഷണിതാക്കളാണ്.
നാളെ രാവിലെ 10.30ന് വനിതാലീഗ് സംസ്ഥാന ഭാരവാഹികളുടെയും സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ജില്ലാ, മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ചേരും. നാളെ ഉച്ചക്ക് 2.30ന് യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ, മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടെയും എം.എസ്.എഫ് സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെയും യോഗം ചേരും.യോഗങ്ങളില്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് പുറമെ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയ ദേശീയ നേതാക്കള്‍ സംബന്ധിക്കും. ദേശീയ ഭാരവാഹികളും ദേശീയ സമിതി അംഗങ്ങളും യോഗങ്ങളില്‍ സംബന്ധിക്കും.