വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് നിയമസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. മന്ത്രിസഭാ ഉപസമിതി ഇന്ന് സമരസമിതിയുമായി ചര്‍ച്ച നടത്താനിരിക്കെയാണ് സഭ വിഷയം ചര്‍ച്ച ചെയ്യുന്നത്.
മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ വി. ശിവന്‍കുട്ടി, കെ.രാജന്‍, വി അബ്ദുറഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ വിഷയത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിയെങ്കിലും മൂന്ന് വിഷയങ്ങളില്‍ യോജിപ്പിലെത്തിയിട്ടില്ല.