സൂപ്പര്‍താരം ലയണല്‍ മെസ്സി സൗദി പ്രൊ ലീഗിലെ അല്‍ ഹിലാല്‍ ക്ലബ്ബിലേക്കെന്ന് റിപ്പോര്‍ട്ട്. വമ്പന്‍ തുകയ്ക്ക് മെസ്സിയെ സൗദി ക്ലബ് സ്വന്തമാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ പിഎസ്ജി താരമായ മെസ്സി ക്ലബ്ബുമായി നല്ല രീതിയില്‍ അല്ല പോകുന്നത്. ഈയിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ യാത്രാ നടത്തിയത് തര്‍ക്കം കൂടുതല്‍ വഷളാക്കിയെന്ന് കരുതപ്പെടുന്നു. പോര്‍ച്ചുഗീസ് സൂപ്പര്‍താരം റൊണാള്‍ഡോക്ക് പിന്നാലെയാണ് മെസ്സിയും ഇനി സൗദിയില്‍ എത്തുക.