ന്യൂഡല്‍ഹി: പശ്ചിമ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗോഹത്യ കേസില്‍ അറസ്റ്റിലായ വ്യക്തി മരിക്കാനിടയായ സംഭവത്തില്‍ ഇരയുടെ കുടുംബത്തിനു നീതിയുറപ്പാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്ന ഗുജ്ജര്‍ സംമുദായ സംഘടനകളുടെ മുറിയിപ്പ്. വ്യാഴായ്ച്ചയാണ് ഗോഹത്യ നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട നരേന്ദ്ര സിംഗ് (35) പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. തുടര്‍ സ്‌റ്റേന്‍ ഹൗസ് ഓഫീസറെയടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു.
ഗോഹത്യനടത്തിയാരോപിച്ച് ആള്‍ക്കാര്ഡക്കു നേരെ ആക്രമണങ്ങള്‍ പതിവായതിനു പിന്നാാലെയാണ് പോലീസ് കസ്റ്റഡി പീഡനത്തില്‍ ആരോപണ വിധേയരായ വ്യക്തി കെല്ലപ്പെട്ട സംഭവം ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യതത്. ഗോരക്ഷാ സംഘങ്ങള്‍ പോലീസിനൊപ്പം ചേര്‍ാണ് അക്രമങ്ങള്‍ അഴിച്ചുവിടുന്നത് എന്ന വാദം ശക്തമാണ്. നരേന്ദ്രസിംഗിനെ കൂടാതെ ഹണി, രോഹിത്, അരവിന്ദ് എിവരെയാണ് അറസ്റ്റ് ചെയ്തത് ശേഷിക്കുവര്‍ക്കെതിരെ ഗോഹത്യകുറ്റം ഒഴിവാക്കി ഗോമോഷണകുറ്റം ചുമത്താനാണ് പോലീസ് ആലോചിക്കുതെന്ന് റിപ്പോര്‍ട്ടുണ്ട്.പോലീസ് പീഡനമാണ് മരണ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. രാജ്യതലസ്ഥാനത്ത് നിന്ന് ഏകദേശം നൂറു കിലോമീറ്റര്‍ ദൂരെയാണ് സംഭവം നടന്ന ദൊറാലി ഗ്രാമം. നീതി ലഭ്യമാക്കണമൊവശ്യപ്പെന്ന് ഗുജ്ജര്‍ സമുദായാംഗങ്ങള്‍ ഞായറാഴ്ച്ച മഹാപഞ്ചായത്തില്‍ സംഘടിച്ചിരുന്നു.