കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ പങ്കാളികളായി കോഴിക്കോട് ആസ്റ്റര്‍ മിംസ്. കാര്‍ഡിയോളജി-കാര്‍ഡിയോതൊറാസിക് സര്‍ജറികള്‍, മെഡിക്കല്‍-റേഡിയേഷന്‍ ഓങ്കോളജി, ഓര്‍ത്തോപീഡിക്സ്, ഒഫ്താല്‍മോളജി, ലിവര്‍-കിഡ്നി-ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റുകള്‍, ഹാര്‍ട്ട് – ലങ്ങ്സ് ട്രാന്‍സ്പ്ലാന്റുകള്‍ തുടങ്ങിയവ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ മെഡിസെപ്പ് പരിരക്ഷയില്‍ ഉള്‍പ്പെടും.
ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ എന്നീ ആശുപത്രികളിലും മെഡിസെപ് സേവനങ്ങള്‍ ലഭ്യമാകും.
സംസ്ഥാന സര്‍ക്കാറുമായി കൈകോര്‍ത്ത് മെഡിസെപ് പോലെ ആരോഗ്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ക്യാഷ്ലെസ്സ് ഹോസ്പിറ്റലൈസേഷന്‍ സേവനങ്ങളില്‍ പങ്കാളികളാകുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും നിലവില്‍ നിര്‍ധനരായവര്‍ക്ക് നല്‍കുന്ന സൗജന്യ സേവനങ്ങള്‍ തുടരുമെന്നും ആസ്റ്റര്‍ കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9562050002