X

കഞ്ചാവിൽ നിന്ന് അര്‍ബുദത്തിനടക്കം മരുന്ന് നിര്‍മിക്കാന്‍ കേന്ദ്രത്തിന്റെ പദ്ധതി ; ജമ്മുവിൽ തോട്ടം വികസിപ്പിച്ചു

കഞ്ചാവിൽ നിന്ന് അര്‍ബുദത്തിനടക്കം മരുന്ന് നിര്‍മിക്കാന്‍ കേന്ദ്രത്തിന്റെ പദ്ധതി.ഇതിന്റെ ഭാഗമായി ജമ്മുവിലെ ഛത്തയില്‍ കഞ്ചാവ് തോട്ടം വികസിപ്പിച്ചു.വിവിധ നാഡീരോഗങ്ങള്‍ക്കും പ്രമേഹത്തിനും അര്‍ബുദത്തിനും അപസ്മാരത്തിനുമായി ഉന്നതനിലവാരത്തിലുള്ള മരുന്ന് നിര്‍മിക്കാനാണ് പദ്ധതിയുടെ ലക്‌ഷ്യം.കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡഗ്രേറ്റീവ് മെഡിസിന്‍ കനേഡിയന്‍ സ്ഥാപനമായ ഇന്‍ഡസ് സ്‌കാനുമായി സഹകരിച്ചുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്.

ദുരുപയോഗം ചെയ്യപ്പെടുന്ന പദാര്‍ഥത്തില്‍ മനുഷ്യന് ഗുണമുണ്ടാക്കുന്ന മരുന്ന് നിര്‍മിക്കുന്നത് സാധ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം ശാസ്ത്ര- സാങ്കേതിക മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കിയിരുന്നു.ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടും പദ്ധതി വളരെ പ്രധാനപ്പെട്ടതാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പപറഞ്ഞു.വലിയ അളവിലുള്ള മുന്തിയ ഇനം കഞ്ചാവ് വളര്‍ത്തിയെടുക്കാനാണ് ഛത്തയിലെ തോട്ടം വഴി ലക്ഷ്യമിടുന്നത്.രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കഞ്ചാവിന്റെ 500 തരം വൈവിധ്യങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.ഓക്കാനം ഛര്‍ദ്ദി എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരില്‍നോള്‍, നബിലോണ്‍, സീസ്‌മെറ്റ് എന്നീ മരുന്നുകള്‍ കഞ്ചാവില്‍നിന്ന് വികസിപ്പിക്കാന്‍ നിലവിൽ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.പലരാജ്യങ്ങളിലും ഇത് ഉപയോഗിച്ചു വരുന്നുമുണ്ട്.

 

webdesk15: