-ചിക്കു ഇര്‍ഷാദ്
മെഡിക്കല്‍ കോളജ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തെരഞ്ഞെടുക്കപ്പെട്ട പുതിയ യൂണിയന്‍ പുത്തന്‍ സാങ്കേതികത ഉപയോഗപ്പെടുത്തി സാമൂഹ്യ സേവന പരിപാടിയുമായി രംഗത്ത്. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട സംശങ്ങള്‍ക്ക് മറുപടി ലഭ്യമാക്കുന്ന രീതിയില്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരെ ഫെയ്‌സ് ബുക് ലൈവില്‍ എത്തിക്കുന്ന പുതിയ ആശയവുമയാണ് കാലിക്ക്റ്റ് മെഡിക്കല്‍ കോളജ് 2018 യൂണിയന്‍ രംഗത്തെത്തിയിരിക്കുന്നത്.
“YOUR,S DOC” (യുവേഴ്‌സ് ഡോക) എന്ന് പേരിട്ടിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. “college union 18, calicut medical college” എന്ന ഫെയ്‌സ് ബുക് പേജിലൂടെയാണ് മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ലൈവില്‍ എത്തുന്നത്.
ഫേസ്ബുക്ക് ലൈവ് നടക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അവരുടെ ഏതു സംശയങ്ങളും comments ആയി ചോദിക്കാവുന്നതാണ്. അതിനുത്തരം അപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ നല്‍കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കോളജ് യൂണിയന്‍ നേതൃത്വത്തില്‍ നടക്കുന്ന ‘യുവര്‍ ഡോക്’ പദ്ധതിയുടെ ആദ്യ ലൈവ് പരിപാടി ജനുവരി 31 വൈകി 6 മണിക്കായിരുന്നു. കാലിക്കറ്റ് ഡയബെറ്റിക് ഫോറത്തിന്റെ മുന്‍ സെക്രട്ടറിയും മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ഷമീര്‍ വി.കെ ആണ് ആദ്യ ഡോക്ടര്‍ ലൈവില്‍ എത്തിയത്.
സംശയ നിവാരണത്തിനും മറ്റുമായി വന്‍ പ്രേക്ഷകരെ ലഭിച്ചതോടെ പദ്ധതി വന്‍ വിജയമായതായി യൂണിയന്‍ അവകാശപ്പെട്ടു. കമന്റുകളായി വന്ന നിരവധി സംശയങ്ങള്‍ക്ക് ഡോക്ടര്‍ തന്റെ വിദഗ്ദ്ധ അഭിപ്രായങ്ങള്‍ നല്‍കി.
മാസത്തില്‍ ഒരിക്കല്‍ “yours doc” സംഘടിപ്പിക്കാം എന്നാണ് പ്രാഥമിക ഘട്ടത്തില്‍ കോളേജ് യൂണിയന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അര്‍ജുന്‍ പി.സി അറിയിച്ചു.
അടുത്ത ലൈവ് ഫെബ്രുവരി മാസം അവസാനത്തിലായിരിക്കും നടക്കുക. ലൈവിലെത്തുന്ന ഡോക്ടറെ സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്ന വിഷയം സംബന്ധിച്ചും രണ്ടാഴച്ച മുന്നേ ഫെയ്‌സ് ബുക്ക് പേജില്‍ അറിയിക്കുമെന്ന് യൂണിയന്‍ ചെയര്‍മാര്‍ അലി സയ്യദ് പറഞ്ഞു. നേരത്തെ yours doc പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍വഹിച്ചു.