X

ചൈനയില്‍ മെഡിക്കല്‍ പഠനം;മലയാളി വിദ്വാര്‍ത്ഥികള്‍ ആശങ്കയില്‍ ഒന്നരവര്‍ഷമായി പ്രായോഗിക പരിശീലനമില്ല

കൊച്ചി: കോവിഡിനെ തുടര്‍ന്ന് പ്രാവശനാനുമതി നിഷേധിക്കപ്പെട്ടതിനാല്‍ ചൈനയില്‍ മെഡിക്കല്‍ പഠനം നടത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയില്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ഓണ്‍ലൈനില്‍ പഠനം നടക്കുന്നുണ്ടെങ്കിലും പ്രായോഗിക പരിശീലനമില്ല.

അടച്ചിട്ട മുറിയിലെ പഠനം വിദ്യാര്‍ഥികളെ മാനസികമായും ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് 2500ലേറെ വിദ്യാര്‍ഥികള്‍ ചൈനയില്‍ മെഡിക്കല്‍ പഠനം നടത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് 23,000 വിദ്യാര്‍ഥികളുമുണ്ട്. ഇന്ത്യക്ക് പുറമെ അമേരിക്ക, അഫ്ഗാനിസ്താന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ഥികളും ചൈന പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണ്.കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി ഓണ്‍ലൈന്‍ പഠനം മാത്രമാണ് ലഭിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഴ്ചയില്‍ 12 മണിക്കൂറാണ് ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പ്രയോഗിക പരിശീലനത്തിനായി ലഭിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ക്ലാസ് പോലും ലഭിക്കാതെ അവസാന വര്‍ഷത്തിലെത്തിനില്‍ക്കുന്ന 1200വിദ്യാര്‍ഥികളാണ് കേരളത്തില്‍ നിന്നുള്ള പരിശീലനം ലഭിക്കാത്ത
തങ്ങളുടെ ബാച്ചിനെ സമൂഹം അംഗീകരിക്കുമോ എന്ന കടുത്ത ആശങ്കയിലാണ് തങ്ങളെന്ന് വിദ്യാര്‍ഥികളായ സ്‌നേഹവും അനഘയും പറഞ്ഞു.

മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ ഓണ്‍ലൈന്‍ പഠനം നടത്തുന്ന തങ്ങളില്‍പലരും കടുത്ത മാനസിക സമ്മര്‍ദത്തിലാണ് പലരും ആത്മഹത്യയുടെ വക്കിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2020 ജനുവരിയില്‍ ശൈത്യാവധിക്ക് നാട്ടിലെത്തിയ വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ കൊവിഡ് പതിസന്ധിയില്‍ അകപെട്ടത് വിസ ഉടന്‍ പുതുക്കി നല്‍കില്ലെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ പോലും പരിശീലനം നടത്താന്‍ തയാറാണെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു

 

Test User: