ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ മറന്നുവെച്ച സംഭവത്തില്‍ അന്വേഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതിക്കാരി. ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള കരുതികൂട്ടിയുള്ള നീക്കമാണിതെന്നാണ് അടിവാരം സ്വദേശിനി ഹര്‍ഷിന ആരോപിച്ചു. പരിശോധന ഫലം വൈകുന്നതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന മെഡിക്കല്‍ കോളേജിന് മുന്നില്‍ നിരാഹാര സമരം തുടങ്ങാന്‍ പോവുകയാണെന്ന് അറിയിച്ചു.
അഞ്ചുവര്‍ഷം മുന്‍പാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.എം.സി.എച്ചില്‍ നിന്നും സിസേറിയന് വിധേയായത്. ഇതിന് ശേഷം യുവതിക്ക് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. മൂന്നുമാസം മുന്‍പ് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ മൂത്രസഞ്ചിയില്‍ ആഴ്ന്നുകിടക്കുന്നതായി കണ്ടെത്തിയത്. പിന്നീട് മെഡിക്കല്‍ കോളേജില്‍ നിന്നു തന്നെയാണ് ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.