X
    Categories: indiaNews

അഞ്ച് മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണ തലത്തിലുള്ള വ്യാപാര മാര്‍ജിന്‍ 70% ആയി നിജപ്പെടുത്തി

ഡല്‍ഹി: കോവിഡ് മഹാമാരിയുടെ പരിണാമഗതിയും, മെഡിക്കല്‍ ഉപകരണങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്തും, കുറഞ്ഞ ചെലവിലുള്ള ആരോഗ്യ സംരക്ഷണം, കോവിഡ് ചികിത്സ എന്നിവ ഉറപ്പാക്കാനും, അഞ്ച് മെഡിക്കല്‍ ഉപകരണങ്ങളുടെ വിലനിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

(i) പള്‍സ് ഓക്‌സിമീറ്റര്‍
(ii) രക്തസമ്മര്‍ദ്ദ നിരീക്ഷണ ഉപകരണം
(iii) നെബുലൈസര്‍
(iv) ഡിജിറ്റല്‍ തെര്‍മോമീറ്റര്‍
(v) ഗ്ലൂക്കോമീറ്റര്‍ എന്നിവയ്ക്ക് വിതരണക്കാരുടെ തലത്തിലുള്ള വ്യാപാര മാര്‍ജിന്‍ 70 ശതമാനം വരെയായി നിജപ്പെടുത്തി.

നേരത്തെ, 2021 ജൂണ്‍ 3 ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപകരണങ്ങള്‍ക്കുള്ള വ്യാപാര മാര്‍ജിന്‍ എന്‍പിപിഎ നിജപ്പെടുത്തിയിരുന്നു.

വിജ്ഞാപനം ചെയ്ത വ്യാപാര മാര്‍ജിന്റെ അടിസ്ഥാനത്തിലുള്ള പുതുക്കിയ എംആര്‍പി ഏഴു ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ എന്‍പിപിഎ ഉത്പാദകര്‍ക്കും ഇറക്കുമതി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. പുതുക്കിയ എംആര്‍പി, എന്‍പിപിഎ പ്രസിദ്ധീകരിക്കും. പുതുക്കിയ വിലകള്‍ 2021 ജൂലൈ 20 മുതല്‍ പ്രാബല്യത്തില്‍ വരും.

ചില്ലറ വ്യാപാരികള്‍, ഇടപാടുകാര്‍, ആശുപത്രികള്‍, മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഈ മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്പാദകര്‍ നല്‍കുന്ന വില വിവരപ്പട്ടിക അതാത് സ്ഥാപനങ്ങളുടെ പരിസരത്ത് വ്യക്തമായി പ്രദര്‍ശിപ്പിക്കണം.

വ്യാപാര മാര്‍ജിന്‍ നിജപ്പെടുത്തി ശേഷം പുതുക്കിയ എംആര്‍പി നടപ്പാക്കാത്ത ഉത്പാദകരും ഇറക്കുമതി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളും അമിതമായി ഈടാക്കിയ തുക 15% പലിശയോടൊപ്പം ഒടുക്കേണ്ടി വരും.

Test User: