ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയെഴുതിയത്. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു.
മെയ് ഏഴിനാണ് പരീക്ഷ നടന്നത്. ഫലം പുറത്തുവിടുന്നത് മദ്രാസ് ഹൈക്കോടതി മെയ് 24ന് സ്‌റ്റേ ചെയ്തിരുന്നെങ്കിലും ജൂണ്‍ 12ന് സുപ്രീംകോടതി സിബിഎസ്ഇയോട് മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഫലം വന്നതോടെ സംസ്ഥാന മെഡിക്കല്‍ പ്രവേശനത്തിനുള്ള നടപടികള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഉടന്‍ ആരംഭിക്കും.