X

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് സുപ്രിം കോടതി

 

രാജ്യത്തെ മെഡിക്കല്‍ വിദ്യഭ്യാസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് സുപ്രിം കോടതി. കേരളത്തിലെ നാല് സാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. വിദ്യാഭ്യാസം കച്ചവടമായി മാറി. ബാങ്കുകള്‍ ലോണ്‍ നല്‍കാണ് തയ്യാറാണെങ്കിലും ഇത് പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമാണെന്ന് കോടതി പറഞ്ഞു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ ചില കരിങ്കാലികള്‍ ഉണ്ട്. ഇത് ആരാണെന്ന് അറിയാം. എന്നാല്‍ പര്യമായി പറയുന്നില്ല. അവരെ മാറ്റി നിര്‍ത്തിയാല്‍ മാത്രമേ ആ വ്യവസ്ഥ ശരിയാകൂ. ചില സന്ദര്‍ഭങ്ങളില്‍ കോടതി പോലും നിസ്സഹാരായി പോകുന്നുണ്ടെന്നും കോടതി പറഞ്ഞു.

chandrika: