അഷ്റഫ് ആളത്ത്
ദമ്മാം.
സൗദി പ്രവാസി വിദ്യാര്‍ത്ഥികളുടെ ചിരകാല സ്വപ്നമായ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് സൗദി റേബ്യയില്‍ അംഗീകാരം ലഭിച്ചതായി എഡ്യൂക്കേഷന്‍ പാര്‍ട്ടണേഴ്സ് കമ്പനി ഡയറക്ടര്‍ ഡോക്ടര്‍ ടി പി മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സൗദി അറേബ്യയിലെ ദമ്മാമില്‍ അല്‍ മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജുബൈല്‍ ഡ്യൂണ്‍സ് സ്‌കൂള്‍ എന്നിവവരുടെ സംയുക്ത സഹകരണത്തില്‍ ഈ പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനുള്ള എല്ലാ സാധ്യതകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത എഡ്യൂക്കേഷന്‍ പാര്‍ട്ടിനേഴ്സ് കമ്പനി ആണ് ഇന്ത്യയിലെ പ്രമുഖ എന്‍ട്രന്‍സ് പരീക്ഷ പരിശീലന സ്ഥാപനമായ ആസ്‌ക് ഐ ഐ ടിയന്‍സ്സുമായി ചേര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നത്.സൗദിയില്‍ ഇതാദ്യമായാണ് വിദ്യാഭയസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നത്.
2007 മുതല്‍ 90 ഇല്‍ അധികം മുന്‍ ഐ ഐ ടിയന്മാരും മുപ്പതിലധികം മെഡിക്കല്‍ രംഗത്തെ പ്രമുഖരും ചേര്‍ന്ന് ഇന്ത്യയില്‍ ഡല്‍ഹി ആസ്ഥാനമായി നടത്തിവരുന്ന ഉന്നത നിലവാരം പുലര്‍ത്തുന്ന പ്രമുഖ സഥാപനമാണ് ആസ്‌ക് ഐ ഐ ടിയന്‍സ്.
കഴിഞ്ഞ പത്തു വര്‍ഷമായി ഓണ്‍ലൈന്‍ സംവിധാനത്തില്‍ സൗദിയിലുള്ള ഇന്ത്യന്‍ വിദ്യാര്ഥികള്ക് നീറ്റ്, ജെഇഇ തുടങ്ങിയ പരീക്ഷകളില്‍ പരിശീലനം നല്‍കി മികച്ച വിജയം കാഴ്ചവെച്ച സ്ഥാപനമാണ് ആസ്‌ക് ഐ ഐ ടിയന്‍സ്.
സ്‌കൂള്‍ സമയം കഴിഞ്ഞായിരിക്കും സ്‌കൂളുകളില്‍ ഫിസിക്കല്‍ ക്ലാസുകള്‍ നടക്കുക. ഉച്ച കഴിഞ്ഞുള്ള സമയങ്ങളില്‍ വിദ്യാലയങ്ങള്‍ ഈ ആവശ്യങ്ങള്കായി ഉപയോഗപ്പെടുത്താനുള്ള അനുമതി കൂടി സ്ഥപനങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള പരിചയസമ്പന്നരായ ഐഐടിയിലെ അധ്യാപകര്‍, വിശകലനത്തോടുകൂടിയ റെഗുലര്‍ ടെസ്റ്റ് സീരീസ്, പതിവ് സംശയ നിവാരണവും ഗൃഹപാഠവും, കരിയര്‍ കൗണ്‍സിലിംഗും പിടിഎമുകള്‍ , സ്വയം-പഠനവും പുനരവലോകനവും, ആറാം ക്ളാസ് മുതലുള്ള കുട്ടികള്‍ക്കു ഫൌണ്ടേഷന്‍ ക്ലാസുകള്‍ എന്നിവയാണ് സംരംഭത്തിന്റെ പ്രത്യേകതകള്‍.കോച്ചിങ്ങുമായി ബന്ധപ്പെട്ട അന്യോഷണത്തിനുമായി എല്ലാ ദിവസവും രാത്രി 8 മാണി വരെ ദമ്മാം അല്‍ മുന സ്‌കൂളിലും ജുബൈല്‍ ഡ്യൂണ്‍സ് സ്‌കൂളിലും എഡ്യൂക്കേഷന്‍ പാര്‍ട്ടിനേഴ്സ് ടീമിന്റെ സേവനം ലഭ്യമായിരിക്കും.സ്ഥാപനത്തിന്റെ ഔദ്യോഗിക ലോഞ്ചിങ് മെയ് 13 നു രാത്രി ഏഴു മണിക്ക് ദമ്മാം റോസ് റെസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടത്തും.ദമ്മാമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അല്‍ മുന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാസ്സര്‍ അല്‍ സഹ്റാനി, വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ കാദര്‍ മാസ്റ്റര്‍, ആസ്‌ക് ഐ ഐ ടിയന്‍സ് സി ഇ ഓ സതീഷ് റാവു ചീഫ് കോഓര്‍ഡിനേറ്റര്‍ ഹര്‍ഷ് പട്ടോഡിയ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.