തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും അനുബന്ധ സ്ഥാപനങ്ങളിലും അഞ്ചുവര്‍ഷമായി ജോലിക്ക് എത്താതെ അനധികൃതമായി അവധിയില്‍ തുടരുന്ന 61 സ്റ്റാഫ് നഴ്‌സുമാരെയാണ് പിരിച്ചുവിട്ടു
വേതനമില്ലാതെ അവധി പൂര്‍ത്തിയായതിന് ശേഷവും ജോലിയില്‍ പ്രവേശിക്കാത്തവര്‍ക്കെതിരെയും അനധികൃത അവധിയില്‍ തുടരുന്നവരെ നീക്കം ചെയ്യാനുള്ള നടപടി സമയബന്ധിതമായി സ്വീകരിക്കണമെന്നും വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ സേവനത്തെ തികഞ്ഞ ലാഘവത്തോടെയാണ് ജീവനക്കാര്‍ കാണുന്നത്. ജോലിക്ക് ഹാജരാകാതെ ഇരിക്കുന്നത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.
വിവിധ മെഡിക്കല്‍ കോളജുകളില്‍ 216 നഴ്‌സുമാരാണ് അവധി എടുത്ത് ജോലിക്കെത്താതിരുന്നത്. ജോലിക്കെത്തിയില്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നുകാട്ടി നേരത്തേ നോട്ടീസ് നല്‍കുകയും നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മോധാവിക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. ഇതുപോലെ 36 ഡോക്ടര്‍മാരെയും ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു.