X

മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനം: പ്രതിക്ക് അനുകൂലമായി ഡോക്ടറുടെ മൊഴിയെന്ന് പരാതി

മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ഐ.സി.യുവില്‍ രോഗിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചെന്ന കേസില്‍ അതിജീവതയെ പരിശോധിച്ച ഡോക്ടര്‍ മൊഴി നല്‍കിയത് പ്രതിക്ക് അനുകൂലമായെന്ന് പരാതി. കേസ് ആവശ്യാര്‍ത്ഥം അതിജീവത മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്.

ഗൈനക്കോളജിസ്റ്റ് ഡോ.കെവി പ്രീതയ്‌ക്കെതിരെ അതിജീവത പൊലീസ് കമ്മിഷണര്‍ക്കും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കി. പരാതി ഗൗരവമുള്ളതാണെന്നും അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മാതൃശിശു സംരക്ഷണ കേന്ദ്രം സുപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

 

webdesk14: