X

മാധ്യമങ്ങളില്ലാതെ ജനാധിപത്യമില്ല:ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

മാധ്യമങ്ങള്‍ക്ക് മേല്‍ ബാഹ്യനിയന്ത്രണം പാടില്ലെന്നും മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.മാധ്യമങ്ങളിലൂടെയാണ് പല കാര്യങ്ങളും കോടതി അറിയുന്നതെന്നും കോടതി വിധികള്‍ മാധ്യമങ്ങളിലൂടെയാണ് ജനങ്ങളിലേക്കെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്റെ സുവര്‍ണജൂബിലി പ്രഭാഷണ പരമ്ബര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങളില്ലാതെ ജനാധിപത്യമില്ല. മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദമാണ്. ചില വിമര്‍ശനങ്ങള്‍ക്കിടയിലും, നമ്മുടെ മാധ്യമങ്ങള്‍ അതിന്റെ ജോലി നന്നായി ചെയ്യുന്നു.

ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ ജഡ്ജിമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. നിയമം ഭരണഘടനാപരമാണ്. എല്ലാവരും അതിന് കീഴിലാണ്. ഇതറിഞ്ഞ് നീതി നടപ്പാക്കേണ്ടതാണ് ജഡ്ജിയുടെ കടമ. ചിലപ്പോള്‍ നിയമം കൊണ്ട് മാത്രം നീതി നടപ്പാക്കാന്‍ കഴിയില്ല, ജഡ്ജിയുടെ ഇടപെടലും അനിവാര്യമാണ്. ന്യായാധിപരുടെ വിധികള്‍ ജനങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ അത് സമൂഹത്തില്‍ ഒരു ചലനവും സൃഷ്ടിക്കില്ല.അതുകൊണ്ട് തന്നെ കോടതി വിധികള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

 

Test User: