X
    Categories: CultureMoreViews

മാധ്യമങ്ങള്‍ മോദിയെ കുറിച്ച് എന്ത് പറയുന്നു?;നിരീക്ഷിക്കാന്‍ 200 അംഗ സംഘം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കുറിച്ചും മാധ്യമങ്ങള്‍ എന്ത് പറയുന്നുവെന്ന് നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 200 അംഗ സംഘത്തെ നിയോഗിച്ചു. ഡല്‍ഹിയില്‍ സി.ബി.ഐ ആസ്ഥാനത്തിന് സമീപമുള്ള സൂചന ഭവനിലാണ് സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമമായ ‘ദ വയര്‍’ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ചാനലുകള്‍ അവതരിപ്പിക്കുന്ന ഓരോ പരിപാടിയും നിരീക്ഷിച്ച് സംഘം കുറിപ്പ് തയ്യാറാക്കുന്നുണ്ട്. പരിപാടികളുടെ വിഷയം, ദൈര്‍ഘ്യം, പങ്കെടുക്കുന്നവരുടെ പേര്, നിലപാട് എന്നിവയെല്ലാം വിലയിരുത്തുന്നുണ്ട്. ബി.ജെ.പിയേയും കേന്ദ്രസര്‍ക്കാറിനേയും പിന്തുണക്കുന്നവര്‍, എതിര്‍ക്കുന്നവര്‍, നിരന്തരമായി വിമര്‍ശിക്കുന്നവര്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. ആറുമാസത്തെ കരാര്‍ വ്യവസ്ഥയിലാണ് സംഘത്തിലേക്ക് ആളുകളെ നിയമിക്കുന്നത്.

മോദിയെ അവഗണിക്കുന്ന ചാനലുകളുമായി നിരീക്ഷണ സംഘത്തിലുള്ളവര്‍ ബന്ധപ്പെടുകയും അദ്ദേഹത്തെ കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ ഓഫീസുമായി സംഘം നടത്തിയ ഫോണ്‍ സംഭാഷണവും ‘ദ വയര്‍’ പുറത്തുവിട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: