വാര്‍ത്താസമ്മേളനം നടത്തില്ലെന്ന തന്റെ തീരുമാനത്തെ ന്യായീകരിച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നിഷ്പക്ഷരല്ലന്നും അതുകൊണ്ടാണ് താന്‍ വാര്‍ത്താസമ്മേളനം നടത്താത്തതെന്നും മോദി പറഞ്ഞു.
പാര്‍ലമെന്റില്‍ മറുപടി നല്‍കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരവരുടേതായ താല്‍പര്യങ്ങളാണുള്ളത്.മാധ്യമങ്ങള്‍ ഇന്ന് കക്ഷിതാല്‍പര്യം ഇല്ലാത്തവരല്ല. നിങ്ങളുടെ താല്‍പര്യങ്ങളെ കുറിച്ച് ഇന്ന് ജനങ്ങള്‍ക്ക് അറിയാം.മുന്‍കാലങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുഖമുണ്ടായിരുന്നില്ല.ആരാണ് എഴുതുന്നത്, എന്താണ് അവരുടെ ആദര്‍ശം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആരും ചിന്തിക്കാറുപോലുമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍- ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
മോദി വാര്‍ത്താസമ്മേളനം നടത്താത്തത് ഭീരുത്വം കൊണ്ടാണെന്ന് പ്രതിപക്ഷം നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന കാര്യമാണ്. പ്രധാനമന്ത്രി പദത്തില്‍ 10 വര്‍ഷം പിന്നടുമ്പോഴുംവാര്‍ത്താസമ്മേളനം നടത്താന്‍ മോദി തയാറായിട്ടില്ല. 2019 മേയ് 17ന് മോദി ആദ്യമായി വാര്‍ത്താസമ്മേളനം നടത്തുമെന്ന്പ്രഖ്യാപനമുണ്ടായെങ്കിലും അന്ന് അമിത്ഷായോടെപ്പമാണ് അദ്ദേഹമെത്തിയത്.