കോഴിക്കോട്: വാര്‍ത്താ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കുപരി ആള്‍ദൈവങ്ങള്‍ക്കും സിനിമാതാരങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍. സാംസ്‌കാരിക ഉന്നത സമിതി സംഘടിപ്പിച്ച സത്യാനന്തര കാലത്തെ നവ മാധ്യമവും ജനാധിപത്യവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യുക്തി ഭദ്രമായി സംസാരിക്കുന്നവരെ ചാനല്‍ ചര്‍ച്ചയില്‍നിന്നടക്കം മാറ്റി നിര്‍ത്തുന്ന സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇല്ലാതെ ജീവിതം അസാധ്യമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതും മാധ്യമങ്ങളാണ്.
യാഥാര്‍ഥ്യം ജനങ്ങളെ അറിയിക്കുന്നതിന് പകരം ജനങ്ങളെ പഠിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്, ശശികുമാര്‍ പറഞ്ഞു.