ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കഠ്‌വയില്‍ ക്രൂരമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി 10 ലക്ഷം രൂപ വീതം പിഴ വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 228ലെ വകുപ്പുകളുടെ ലംഘനമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
പെണ്‍കുട്ടിയുടെ പേരും ചിത്രവും നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഹൈക്കോടതി നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. ബക്കര്‍വാല്‍ മുസ്‌ലിം സമുദായത്തില്‍പെട്ട പെണ്‍കുട്ടിയാണ് ക്രൂരമായ ലൈംഗികപീഢനത്തിനു ശേഷം കൊല്ലപ്പെട്ടത്. മാധ്യമങ്ങളിലുള്‍പ്പെടെ പെണ്‍കുട്ടിയുടെ പേരും ചിത്രവും വന്നിരുന്നു.