X

കശ്മീരില്‍ മാധ്യമ വിലക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ നടപടിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മേഖലയിലെ മാധ്യമസ്വാതന്ത്ര്യവും വിലക്കിയതായി റിപ്പോര്‍ട്ട്.വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ അധികാരമില്ല. അവരെ നിരന്തരം നിരീക്ഷിക്കുന്നു. അന്വേഷണങ്ങള്‍ നടത്തുന്നു. വാര്‍ത്തകളുടെ പേരില്‍ മാനസികമായി ഉപദ്രവിക്കുന്നു തുടങ്ങിയ പ്രശ്‌നങ്ങളാണ് മാധ്യമങ്ങള്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീര്‍ ദിനപത്രങ്ങള്‍ പലതും മേഖലയിലെ സംഘര്‍ഷം മറച്ചുവച്ചുള്ള റിപ്പോര്‍ട്ടുകളും എഡിറ്റോറിയലുകളുമാണ് പ്രസിദ്ധീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ആക്ഷേപിക്കുന്നത്.ജനാധിപത്യവിരുദ്ധമാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളെന്നും റിപ്പോര്‍ട്ട് പറയുന്നു.

Test User: