പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സുരക്ഷാ സേനയുടെയും നീക്കങ്ങളില്‍ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മാധ്യമങ്ങള്‍ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് ശത്രുപക്ഷത്തെ സഹായിക്കുമെന്നും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പറഞ്ഞു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തെത്തുടര്‍ന്ന് 26 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ പ്രതിരോധ നീക്കങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യതിന് പിന്നാലെയാണ് മുന്നറിയിപ്പ്.’ദേശീയ സുരക്ഷയുടെ താല്‍പ്പര്യാര്‍ത്ഥം, എല്ലാ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധിയായ വിഷയങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പരമാവധി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണം’ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറഞ്ഞു.
കാര്‍ഗില്‍ യുദ്ധം, 2008 ലെ മുംബൈ ഭീകരാക്രമണം, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, തുടങ്ങി മുന്‍കാല സംഭവങ്ങളും മന്ത്രാലയം ചൂണ്ടിക്കാട്ടി. പരിധികളില്ലാത്ത റിപ്പോര്‍ട്ടിങ് ദേശീയ താല്‍പ്പര്യങ്ങള്‍ക്കെതിരായ അപ്രതീക്ഷിതമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയെന്നും കേന്ദ്രം പറഞ്ഞു.