X
    Categories: indiaNews

മെഡലുകള്‍ ഗംഗയിലെറിയും; സമരം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരെ സമരം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. രാജ്യത്തിനുവേണ്ടി നേടിയ മെഡലുകള്‍ എല്ലാം ഇന്ന് വൈകിട്ട് ആറിന് ഗംഗയില്‍ ഒഴുക്കാനാണ് പുതിയ നീക്കം.

സമരത്തിന്റെ മുന്നിലുള്ള ഗുസ്തി താരമായ സാക്ഷി മാലിക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരങ്ങളുടെ സമരവേദി അടക്കം ഡല്‍ഹി പൊലീസ് പൊളിച്ച് നീക്കിയതിന് പിന്നാലെയാണ് സമര പ്രഖ്യാപനം.

 

 

 

 

 

 

webdesk11: