കുവൈത് സിറ്റി: ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ കുവൈത്തിലെ പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും പ്രശസ്തി ആർജിച്ച, മെഡ്-എക്സ് മെഡിക്കൽ കെയറിന്റെ പുതിയ ആശയമായ “മെഡ്-എക്സ് വെൽനെസ്സ് ഗിഫ്റ്റ്കാർഡിന്റെ” ഉദ്ഘാടനം മെഡ്-എക്സ് പ്രസിഡന്റ് & സി.ഇ.ഒ. മുഹമ്മദ് അലി വി.പി നിർവഹിച്ചു.
മെഡ്-എക്സ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ കുവൈത്തിലെ പൗര പ്രമുഖന്മാരായ നിരവധി പേർ പങ്കെടുത്തു. വിവിധ വിഭാഗത്തിലുള്ള സംഘടനാ നേതാക്കളും വാണിജ്യ-വ്യവസായ മേഖലയിലെ പ്രമുഖരുടെയും സാന്നിധ്യവും ചടങ്ങിന് മാറ്റ് കൂട്ടി.
‘മെഡ്-എക്സ് വെൽനെസ്സ് ഗിഫ്റ്റ്കാർഡിനെ കുറിച്ചും നമ്മൾ ഒരാൾ നന്നായി കാണണം എന്ന് ആഗ്രഹിക്കുന്നവരാണെങ്കിൽ അവർക്ക് നമ്മൾ നല്ലത് പങ്കുവെക്കണമെന്നും അതിനു ഈ ഹെൽത്ത് ഗിഫ്റ്റ് കാർഡ് ഉപകരിക്കുമെങ്കിൽ അത് ഉപയോഗിക്കണമെന്നും ഉത്ഘാടനം ശേഷം മുഹമ്മദ് അലി പറഞ്ഞു
നമ്മൾ കാരണം ഒരാൾക്ക് അയാളുടെ രോഗം തിരിച്ചറിയാനും അതിനു ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ കൊടുക്കുന്നതിനെക്കാൾ മികച്ചതായി ഈ ലോകത്ത് മറ്റൊന്നും ഇല്ല. ഈ ഒരു ആശയത്തിൽ നിന്നുമാണ് മെഡ്-എക്സ് വെൽനെസ്സ് ഗിഫ്റ്റ് കാർഡ് രൂപാന്തരപ്പെട്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സംഘടനാ നേതാക്കൾക്ക് 5 – വീതം മെഡ്-എക്സ് വെൽനെസ്സ് ഗിഫ്റ്റ് കാർഡി പ്രസിഡന്റ് & സി.ഇ.ഒ. മുഹമ്മദ് അലി വി.പി കൈമാറി.
നിലവിൽ മെഡ്-എക്‌സിൽ അവതരിപ്പിച്ച അഞ്ചു വിഭാഗം കാർഡുകൾ; മെഡ്-എക്സ് വെൽനെസ്സ് ഗിഫ്റ്റ് കാർഡ്, റോയൽ ലേസർ കാർഡ്, മെഡ്- എക്സ് സിൽവർ കാർഡ്, മെഡ്- എക്സ് ഗോൾഡൻ കാർഡ്, റോയൽ ഹെൽത്ത് പാക്കേജ് കാർഡ് എന്നിവയാണ്. ഈ കാർഡുകൾ മെഡ്-എക്‌സിൽ പ്രത്യേകം സജീകരിച്ച ഓഫീസിൽ നിന്നും ലഭ്യമാണെന്നും ഭാവിയിൽ കൂടുതൽ ചികിത്സകളും, പാക്കേജുകളും ഗിഫ്റ്റ് കാർഡിൽ ഉൾപ്പെടുത്തുമെന്നും മാനേജ്‌മന്റ് അറിയിച്ചു.