തിരുവനന്തപുരം: അടുത്തവര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണമെനു വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക് നോണ്‍ വെജ് കൊടുത്താല്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായാലോ എന്ന ആശങ്കയാണ് ഉണ്ടായിരുന്നതെന്നും ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിര്‍ബന്ധം സര്‍ക്കാരിന് ഇല്ലെന്നുമാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.