X
    Categories: indiaNews

വിമാനങ്ങളില്‍ ഭക്ഷണം നല്‍കാന്‍ അനുമതി; മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് വിലക്ക്

ഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കി. ആഭ്യന്തര വിമാനങ്ങളിലെ യാത്രികര്‍ക്ക് പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങളും പാനിയങ്ങളും വിതരണം ചെയ്യാം. രാജ്യാന്തര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാം.

കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ച ആഭ്യന്തര വിമാന സര്‍വീസ് മേയ് 25ന് പുനരാരംഭിച്ചതിന് ശേഷം വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. രാജ്യാന്തര വിമാനങ്ങളില്‍ യാത്രയുടെ ദൈര്‍ഘ്യമനുസരിച്ച് പായ്ക്ക് ചെയ്ത തണുത്ത ഭക്ഷണങ്ങളും ലഘു ഭക്ഷണങ്ങളും മാത്രമേ നല്‍കിയിരുന്നുള്ളു. ഈ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം ഇപ്പോള്‍ പിന്‍വലിച്ചത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ ട്രേ, പ്ലേറ്റുകള്‍ എന്നിവ മാത്രമേ ഭക്ഷണവും പാനിയങ്ങളും വിതരണം ചെയ്യുമ്പോള്‍ ഉപയോഗിക്കാവു. ഓരോ തവണ ഭക്ഷണം വിതരണം ചെയ്യുമ്പോഴും കാബിന്‍ ക്യൂ അംഗങ്ങള്‍ പുതിയ കൈയുറകള്‍ ധരിക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.കോവിഡ് സാഹചര്യത്തില്‍ വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ തുടര്‍ന്നുള്ള യാത്രകള്‍ക്ക് വിലക്കാമെന്നും ഡി.ജി.സി.എയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Test User: