വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അഭിസംബോധന ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അര്‍ജന്റീനയിലേക്ക് വെറുംകയ്യോടെ കുടിയേറേണ്ടിവന്ന ദരിദ്രരായ ഇറ്റലിക്കാരുടെ മകനാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ കുടിയേറ്റക്കാരുടെ കുടുംബത്തില്‍ ജനിച്ചവാണ്. മറ്റുപല ഇറ്റലിക്കാരെയും പോലെ എന്റെ അച്ഛനും അപ്പൂപ്പനമ്മൂമ്മമാരും അര്‍ജന്റീനയിലേക്ക് കുടിയേറിയവരാണ്. ഒന്നുമില്ലാതെ നാടുവിടേണ്ടി വന്നവര്‍. ഇക്കാലത്ത് പുറന്തള്ളപ്പെട്ട ജനതയുമായി തനിക്ക് താദാത്മ്യപ്പെടാന്‍ സാധിക്കും-മാര്‍പാപ്പ പറഞ്ഞു. ഒരുമിച്ചുനില്‍ക്കുകയും എല്ലാവരെയും ഉള്‍ക്കൊള്ളാനും സാധിച്ചാലേ ഭാവി പടത്തുയര്‍ത്താന്‍ സാധിക്കൂ എന്നും അദ്ദേഹം ഉണര്‍ത്തി. ആഗോള അസന്തുലിതാവസ്ഥ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ മാര്‍പാപ്പ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.