കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് പിടിയിലായ ഫായിസിന്റെ വയറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ സ്‌കാനിങ്ങിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇന്നലെ ഭാര്യക്കും കുഞ്ഞിനുമെതിരെ ഇയാള്‍ വധഭീഷണി മുഴക്കിയതോടെ പൊലീസ് പിടിയിലാവുകയായിരുന്നു. പിന്നാലെ ഇയാള്‍ എംഡിഎംഎ വിഴുങ്ങുകയായിരുന്നു.
ഫായിസിനെ വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കും എന്ന് പോലീസ് പറഞ്ഞു. നാലുദിവസം മുമ്പാണ് ഇയാള്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. നേരത്തെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് ഇയാള് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം, തിരുവനന്തപുരത്ത് എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയില്‍. മലയിന്‍കീഴ് സ്വദേശിയായ അര്‍ജുനാണ് പിടിയിലായത്. 44 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇയാളില്‍ നിന്ന് പിടികൂടി.