പുനലൂര്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 32ഗ്രാം എം.ഡിഎം.എ, 17ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ബാംഗ്ലൂരില്‍ നിന്നും വാങ്ങിയ രാസ ലഹരിയായ എം.ഡിഎം.എ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതിനാണ് കൊണ്ടുവന്നത്.
മലപ്പുറം സ്വദേശിയായ തിരൂരങ്ങാടി മുട്ടിയൂര്‍ വെളിമൂക്ക് പോസ്റ്റ് പരിധിയില്‍ പടിക്കല്‍ പിലാലക്കണ്ടി വീട്ടില്‍ ഷംനാദ്(34), കാസര്‍ഗോഡ് സ്വദേശിയായ മഞ്ചേശ്വരം താലൂക്കില്‍ പേത്തൂര്‍ ദേശത്ത് പുളിക്കുന്നി വീട്ടില്‍ മുഹമ്മദ് ഇമ്രാന്‍ (29) എന്നിവരാണ് കടത്തികൊണ്ടുവന്നത്.
കേരളത്തില്‍ ഗ്രാമിന് 10,000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിവരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. രാസ ലഹരി തൂക്കുന്നതിനായുള്ള മൊബൈല്‍ ഫോണിന്റെ ആകൃതിയിലുള്ള ഇലക്ട്രോണിക് ത്രാസ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.
കൊല്ലം ജില്ലയില്‍ ഇതുവരെ കണ്ടെടുത്തിട്ടുള്ള രാസലഹരി കേസുകളില്‍ ഏറ്റവും വലിയ കേസാണിത്. ഇവരുടെ ഉപഭോക്താക്കള്‍ എല്ലാം തന്നെ കൗമാരപ്രായത്തിലുള്ള കുട്ടികളാണെന്ന് ചോദ്യം ചെയ്യിലില്‍ നിന്ന് മനസ്സിലായി.