എം.ഡി.എംഎ യുമായി ബസ് കണ്ടക്ടര്‍ പിടിയില്‍. ഓര്‍ക്കാട്ടേരി പയ്യത്തൂര്‍ സ്വദേശി കണ്ണങ്കണ്ടി താഴെ കുനിഴില്‍ അഷ്‌കറാണ് വടകര പൊലീസിന്റെ വലയിലായത്. ഇയാളില്‍ നിന്ന് 10.08 ഗ്രാം എം.ഡി.എംഎ പിടികൂടി. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് കണ്ടക്ടറില്‍ നിന്നും നിരോധിത മയക്കുമരുന്ന് പിടിച്ചത്.
അഷ്‌കര്‍ കോഴിക്കോട് നിന്നും വില്യാപ്പളളിയിലുള്ള യുവാവിന് കൈമാറാനാണ് എം.ഡി.എംഎ കൊണ്ടുവന്നതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
വടകര സി.ഐ പിഎം മനോജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ശ്രീമണി ബില്‍ഡിംങ് പരിസരത്ത് നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.