എം.ഡി.എം.എയുമായി മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍

കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ മുഖ്യ പ്രതി എക്‌സൈസിന്റെ പിടിയില്‍. മോഡലിങ് ആര്‍ട്ടിസ്റ്റായ ചേര്‍ത്തല അര്‍ത്തുങ്കല്‍ നടുവിലപറമ്പില്‍ റോസ് ഹെമ്മയാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1.90 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഉപഭോക്താക്കള്‍ക്ക് സ്‌നോബോള്‍ എന്ന രഹസ്യ കോഡിലാണ് ഇവര്‍ കൈമാറുന്നത്. റേവ് പാര്‍ട്ടികളിലെ ലഹരിയുടെ വിതരണം പൂര്‍ണമായും ഏറ്റെടുത്തിരുന്നത് ഇവരുടെ സംഘമായിരുന്നു. പ്രധാന ഇടനിലക്കാരനായ എക്‌സൈസിന്റെ പിടിയിലായതോടെയാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ലഭിച്ചത്.

അര്‍ധ രാത്രി നടയ്ക്കുന്ന നിശാ പാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന് വേണ്ടി വൈറ്റില-ഇടപ്പള്ളി ദേശീയപാതയ്ക്ക് സമീപം പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്ത് നില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്.

webdesk13:
whatsapp
line