ഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആവശ്യത്തിന് മെഡിക്കല്‍ ജീവനക്കാര്‍ ഇല്ലാത്ത പ്രശ്‌നം പരിഹരിക്കാന്‍ എംബിബിഎസ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെയും ഡോക്ടറാവാന്‍ പരിശീലനം തേടിയവരെയും കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ഡോക്ടറാവാന്‍ പരിശീലനം തേടിയവരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. അവസാന വര്‍ഷ എംബിബിഎസ് ബിരുദ വിദ്യാര്‍ഥികളെ ടെലി കണ്‍സള്‍ട്ടേഷന്‍, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കല്‍ തുടങ്ങിയ ജോലിക്ക്് അയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇരുവിഭാഗങ്ങളും മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ഇതിന് സമാനമായി നഴ്‌സുമാരുടെ സേവനവും പ്രയോജനപ്പെടുത്തും.