തിരുവനന്തപുരം: എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിപിഎം പാര്‍ട്ടി സെക്രട്ടറിയായ സാഹചര്യത്തില്‍ എം.വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവെച്ച ഒഴിവിലാണ് എം.ബി രാജേഷ് മന്ത്രിയായത്. രാവിലെ രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുത്തു.
സഗൗരവമാണ് എം.ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മന്ത്രിസഭാ അംഗങ്ങളും പ്രതിപക്ഷ നേതാവുമുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
എന്നാല്‍ എം.ബി രാജേഷിന്റെ വകുപ്പുകള്‍ സംബന്ധിച്ച് ധാരണയായിട്ടില്ല. വകുപ്പുകള്‍ പിന്നീട് മുഖ്യമന്ത്രി തീരുമാനിച്ച് ഗവര്‍ണറെ അറിയിക്കും. അതേസമയം, എം.വി ഗോവിന്ദന്‍ ചുമതല വഹിച്ചിരുന്ന എക്‌സൈസ് വകുപ്പ് വി.എന്‍ വാസവന് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.