മുഖ്യമന്ത്രിയുടെ കൊല്ലത്തെ പരിപാടിയില്‍ ആളെ കൂട്ടാന്‍ മേയറുടെ കത്ത്. അങ്കണവാടി ജീവനക്കാരെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നാണ് നിര്‍ദേശം. ശിശുവികസന ഓഫീസര്‍മാര്‍ക്കാണ് മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് കത്ത് നല്‍കിയത്. ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനത്തിന് ജീവനക്കാരെ പങ്കെടുപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരിപാടിയില്‍ ജോലി സമയത്ത് ജീവനക്കാരെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു.