X

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: സച്ചിന്‍ദേവിനും ആര്യക്കും ക്ലീന്‍ചിറ്റ്, അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

തിരുവന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സച്ചിന്‍ ദേവ് എംഎല്‍എ അതിക്രമിച്ചു കയറിയിട്ടില്ലെന്നും ഡ്രൈവര്‍ യദുവിനെ മേയര്‍ ആര്യാ രാജേന്ദ്രന്‍ അസഭ്യം പറഞ്ഞിട്ടില്ലെന്നും പൊലീസ്. യദുനല്‍കിയ പരാതിയില്‍ ഇരുവര്‍ക്കുമെതിരായ രണ്ട് കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും പൊലീസ് അറിയിച്ചു. യദുവിന്റെ പരാതി കോടതി പരിഗണിക്കുന്നതിനിടെയാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട സമര്‍പ്പിച്ചത്.

കണ്ടക്ടര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്നു കൊടുക്കുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. തര്‍ക്കം നടക്കുമ്പോള്‍ മേയറും സച്ചിനും മോശം ഭാഷ ഉപയോഗിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. മേയറും എംഎല്‍എയും  അതിക്രമിച്ച് കയറി ചീത്ത വിളിച്ചുവെന്ന ആരോപണവും പൊലീസ് തള്ളി. ഇരുവര്‍ക്കുമെതിരെ യദു ഉന്നയിച്ച ആരോപണങ്ങള്‍ പാടെ തള്ളിക്കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട്.

മേയര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍. തടഞ്ഞുവെക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും പൊലിസ് കോടതിയില്‍ അറിയിച്ചു. അതേസമയം, യദു നഗരത്തിലേക്ക് റൂട്ട് മാറിയാണ് ഓടിച്ചതെന്ന കാര്യവും കോടതിയെ അറിയിച്ചിട്ടുണ്ട്. യദു പരാതിയില്‍ ഉന്നയിച്ച കാര്യം സ്ഥിരികരിക്കണമെങ്കില്‍ ബസിനുള്ളിലെ മെമ്മറി കാര്‍ഡുകള്‍ ലഭിക്കേണ്ടതുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാനില്ല.

webdesk14: