രാംഗഡ്: എം.എസ്. എഫ് ദേശീയ കമ്മിറ്റിയുടെ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായുള്ള സ്‌കൂള്‍ പ്രവേശന ക്യാമ്പയിന്‍ ‘നയി ദിശ നയാ രാസ്ത’ യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ജാര്‍ഘന്‍ഡിലെ രാംഗഡില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം പി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യഅതിഥി ആയിരുന്നു.
ഭൗതിക സൗകര്യങ്ങളുടെ കുറവും , രാഷ്ട്രീയ ഇഛാശക്തിയുടെ അഭാവവും അശരണരാക്കിയ ഉത്തരേന്ത്യയിലെ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗത്തിന്റെ സാമൂഹിക ദൈന്യതക്ക് പരിഹാരം കാണാന്‍ എം എസ് എഫ് നാഷണല്‍ കമ്മിറ്റി വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്.
സമ്പന്നമായ ഇന്നലെകളുടെ ചരിത്രം പേറുന്ന ഒരു ജനതയെ ദാരിദ്ര്യത്തിന്റെ, സമൂഹിക അസമത്വത്തിന്റെ വര്‍ത്താനകാലത്ത് നിന്നും മുന്നേറ്റത്തിന്റെ പുതിയ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് എം എസ് എഫ് ദേശീയ വിദ്യാഭ്യാസ ക്യാമ്പയിന്‍ ആരംഭിച്ചത്.
സാമൂഹിക ചുറ്റുപാടിനാല്‍ അദ്യാക്ഷരംപോലും നുകരാന്‍ കഴിയാത്ത കുരുന്നുകളെ സ്‌കൂളുകളില്‍ എത്തിക്കുക എന്ന ലക്ഷ്യംമുന്‍നിര്‍ത്തിയാണ് ‘ നയി ദിശ നയാ രാസ്ത’ ( പുതിയ മാര്‍ഗം പുതിയ വഴി ) , ദേശീയ സ്‌കൂള്‍ ക്യാംപയ്ന്‍ തുടക്കം കുറിച്ചത്.
എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫ് അലി അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത് ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈര്‍, എം എസ് എഫ് ദേശീയ ഭാരവാഹികളായ എസ് എച് മുഹമ്മദ് അര്‍ഷാദ്, ഇ ഷമീര്‍, എന്‍ എ കരിം, സിറാജ് നദ് വി, മന്‍സൂര്‍ ഹുദവി ബംഗാല്‍, സുഹൈല്‍ ഹുദവി ആസ്സാം, ഷാനുല്‍ ഹഖ, സയ്യിദ് അംജദ് അലി, സാജിദ് ആലം, നയിം അക്തര്‍, മുഫ്തി എം സി മായിന്‍ ഹാജി, സി പി ബാവ ഹാജി, എപി ഉണ്ണികൃഷ്ണന്‍, സിപി മുസ്തഫ റിയാദ്, അബു ബക്കര്‍ ഫുജൈറ, ഷിബു മീരാന്‍, ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.